Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One Arrested

Malappuram

ആ​ട് ഫാ​മി​ന്‍റെ മ​റ​വി​ൽ ല​ഹ​രി വി​ൽ​പ്പ​ന; ഒ​രാ​ൾ പി​ടി​യി​ൽ

ച​ങ്ങ​രം​കു​ളം: ആ​ട് ഫാ​മി​ന്‍റെ മ​റ​വി​ൽ ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തി​യ ആ​ളെ പൊ​ന്നാ​നി പോ​ലീ​സ് പി​ടി​കൂ​ടി. ത​വ​ള​ക്കു​ളം ക​റു​പ്പം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്ന പൊ​ന്ത ഷാ​ഫി (49)​ യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ളി​യ​ങ്കോ​ട് ത​വ​ള​കു​ള​ത്ത് പാ​ന്പ​ൻ റോ​ഡി​ൽ ആ​ട് ഫാ​മി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വും എം​ഡി​എം​എ ഉ​ൾ​പ്പ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളും വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു പ്ര​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ പ​ക്ക​ൽ നി​ന്ന് 1.76 ഗ്രാം ​മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ഇ​തോ​ടൊ​പ്പം എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും പോ​ലീ​സ് പി​ടി​കൂ​ടി.

ഷാ​ഫി​യു​ടെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും ന​ട​ക്കു​ന്നു​ണ്ടെ​ന്നും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് യു​വാ​ക്ക​ളും സാ​മൂ​ഹി​ക വി​രു​ദ്ധ​രും അ​സ​മ​യ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ടെ​ന്നും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

പോ​ലീ​സ് നേ​ര​ത്തേ പ​ല ത​വ​ണ ഷാ​ഫി​യു​ടെ വീ​ടും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​യാ​ൾ ഫാ​മി​ന്‍റെ ചു​റ്റു​മു​ള്ള പൊ​ന്ത​ക്കാ​ടു​ക​ളി​ലും മാ​ലി​ന്യ​ങ്ങ​ളി​ലും കാ​യ​ലി​നോ​ട് ചേ​ർ​ന്ന വീ​ടി​ന്‍റെ പ​രി​സ​ര​ത്തും ല​ഹ​രി ഒ​ളി​പ്പി​ച്ച് പോ​ലീ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഷാ​ഫി പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.


വീ​ടി​ന് പ​രി​സ​ര​ത്ത് വാ​ഹ​ന​ങ്ങ​ൾ വ​ന്നു​പോ​കാ​ൻ പ്ര​യാ​സം ഉ​ള്ള​തി​നാ​ലും പോ​ലീ​സ് വ​രു​ന്ന വി​വ​രം ഏ​ജ​ന്‍റു​മാ​ർ ഇ​യാ​ളെ അ​റി​യി​ക്കു​ന്ന​തി​നാ​ലും ക​രു​ത​ലോ​ടെ​യാ​ണ് പോ​ലീ​സ് ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ​ത്.

പൊ​ന്നാ​നി ഇ​ൻ​സ്പെ​ക്ട​ർ സ​തീ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം എ​സ്ഐ ആ​ന്‍റോ ഫ്രാ​ൻ​സി​സ്, ഷി​ജി മോ​ൻ, പ്രൊ​ബേ​ഷ​ൻ എ​സ്ഐ അ​ന​ന്ത​ല​ക്ഷ്മി, എ​എ​സ്ഐ വ​ർ​ഗീ​സ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നാ​സ​ർ, എ​സ്. പ്ര​ശാ​ന്ത് കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ജി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് എം​എ​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.പ്ര​തി​യെ പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up